Friday, July 30, 2010

ഞാന്‍..!



ഒരിക്കല്‍ ഞാനീ സമൂഹത്തിനൊരു ചോദ്യ ചിഹ്നമാകും, അപ്പോള്‍ സമൂഹത്തില്‍ നല്ലവര്‍ എന്ന് മുദ്രകുത്തപ്പെട്ടവര്‍ എന്നെ വേട്ടയാടി ചൂണ്ടയില്‍ കോര്‍ക്കും. ഞാന്‍ അവര്‍ക്ക് മുന്നില്‍ കീഴ്പെടുമ്പോള്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ അന്ന് ആരാണോ അയാള്‍ അവരുടെ കാലില്‍ വീണു യാചിക്കുകയും എന്നെ തെമ്മാടി ക്കുഴിയുടെ സാദൃശ്യമുള്ള  അറവുശാലയില്‍  നിന്ന് രക്ഷിക്കുകയും ചെയ്യും!

എന്നെ രക്ഷിച്ച സുഹൃത്തിനെ വേട്ടയാടാന്‍ ഞാന്‍ ആയുധങ്ങള്‍ തേടുന്നത് പിന്നെയും എത്രയോ കഴിഞ്ഞാണ്.. ! എത്രയോ നല്ലവനായ ഞാന്‍..!

ഗോവര്‍ദ്ധന്‍

Saturday, April 24, 2010

കുമ്പസാരം

ഏപ്രില്‍ കുമ്പസാരങ്ങളുടെ സാക്ഷി ക്കൂടായിരുന്നു അയാള്‍.
യേറ്റുപറഞ്ഞു നിലംപതിച്ച കണ്ണുനീരുകളില്‍  തുഴച്ചില്‍  
മറന്നുപോയ  പെണ്‍കുട്ടിയെപ്പോലെ നിലയില്ലാക്കയത്തില്‍
ഒരിറ്റു പ്രാണനുവേണ്ടി ശൂന്യതകളില്‍ തപ്പിത്തടഞ്ഞു.
ഒടുവില്‍ നാഗംപാടത്തെ കൂമന്‍ കുറുകിയ ഒരു അരയാലിന്‍ കൊമ്പത്ത്
ഇലക്ട്രിക് കമ്പിയില്‍ തലകീഴായി ഞാന്നു കിടന്ന ബെലിക്കാക്കയെ പോലെ
അയാള്‍ തലകുമ്പിട്ടു കുമ്പസരിച്ചു.



ഒടുവിലത്തെ പ്രണയം

അയാള്‍ വൃദ്ധനായിരുന്നു, അവള്‍ വൃദ്ധയും!
തെക്കന്‍ കാറ്റ് തെന്നിച്ച നരകളുടെ സമൃദ്ധി സ്വയം വകഞ്ഞു മാറ്റി
വൃദ്ധന്‍ അരൂപിയായ സന്ധ്യയുടെ കാഹളത്തില്‍ ആത്മഗദം പുലമ്പി;

ഉത്തരമില്ലാത്ത നിന്റെ തലച്ചോറിനെ മണ്ണ് എന്നും
ലക്ഷ്യമില്ലാത്ത  എന്റെ ജീവിതത്തെ  കാറ്റെന്നും വിളിച്ചോട്ടെ...!