Saturday, April 24, 2010

കുമ്പസാരം

ഏപ്രില്‍ കുമ്പസാരങ്ങളുടെ സാക്ഷി ക്കൂടായിരുന്നു അയാള്‍.
യേറ്റുപറഞ്ഞു നിലംപതിച്ച കണ്ണുനീരുകളില്‍  തുഴച്ചില്‍  
മറന്നുപോയ  പെണ്‍കുട്ടിയെപ്പോലെ നിലയില്ലാക്കയത്തില്‍
ഒരിറ്റു പ്രാണനുവേണ്ടി ശൂന്യതകളില്‍ തപ്പിത്തടഞ്ഞു.
ഒടുവില്‍ നാഗംപാടത്തെ കൂമന്‍ കുറുകിയ ഒരു അരയാലിന്‍ കൊമ്പത്ത്
ഇലക്ട്രിക് കമ്പിയില്‍ തലകീഴായി ഞാന്നു കിടന്ന ബെലിക്കാക്കയെ പോലെ
അയാള്‍ തലകുമ്പിട്ടു കുമ്പസരിച്ചു.



ഒടുവിലത്തെ പ്രണയം

അയാള്‍ വൃദ്ധനായിരുന്നു, അവള്‍ വൃദ്ധയും!
തെക്കന്‍ കാറ്റ് തെന്നിച്ച നരകളുടെ സമൃദ്ധി സ്വയം വകഞ്ഞു മാറ്റി
വൃദ്ധന്‍ അരൂപിയായ സന്ധ്യയുടെ കാഹളത്തില്‍ ആത്മഗദം പുലമ്പി;

ഉത്തരമില്ലാത്ത നിന്റെ തലച്ചോറിനെ മണ്ണ് എന്നും
ലക്ഷ്യമില്ലാത്ത  എന്റെ ജീവിതത്തെ  കാറ്റെന്നും വിളിച്ചോട്ടെ...!