Saturday, September 3, 2011

മരണം

പാല്ക്കാരന്‍ വന്നപാടെ ഒരു സംസ്സാരമുണ്ടായി. 
അവിനാശുവിന്റെ പുളിമരത്തില്‍ അയാള്‍ കെട്ടിത്തൂങ്ങിച്ചത്തിരിക്കുന്നു.
വാസന്തിയും കുളത്തിക്കാരിയും (യഥാര്‍ത്ഥ പേര് വത്സമ്മ) അയാള്‍ക്ക്‌ 
പ്രേമാനൈരാശ്യമുണ്ടായിരുന്നു എന്നുപറഞ്ഞു. 
സഖാവും, ഗ്രന്ഥശാലാസെക്രട്ടറി ജോണ്‍ സെബാസ്റ്റ്യനും വംശനാശമെന്നുറപ്പിച്ചു. രാമനും കൊച്ചു മണിയും ഉന്മാദത്തിനു ചികിത്സ ഫലിക്കില്ലാന്നുവാശിപിടിച്ചു. കൊച്ചാപ്പിക്കു സംശയമേയില്ല, കുടി കുലംമുടിക്കും!
സിദ്ധാര്‍ഥന്‍ വരമ്പിലെ പുല്മെത്തയില്‍ നിവര്‍ന്നു കിടന്ന്  ചന്ദ്രന്റെ പലായനം ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ട് നിലാവെളിച്ചത്തില്‍ പറഞ്ഞു:
"നല്ലൊരു ശുഭ മുഹൂര്‍ത്തത്തില്‍ ഞാനും മരിക്കും!"

തിരിച്ചു പോക്ക്

ഗോവര്‍ദ്ധന്‍ വിശ്വ വിഖ്യാതമായ യാത്രകള്‍ തുടരുകയുണ്ടായി.
ഒടുവില്‍ 364 ദിവസം കാല്‍നടയായി, മനുഷ്യന്‍ തീര്‍ത്ത
അത്യാഗ്രഹത്തിന്റെ പിടിച്ചടക്കല്‍ രേഖപെടുത്തിയ രാജ്യാന്തര
അതിര്‍ത്തിയിലെത്തി ചേര്‍ന്നു.
വെറുതെ അതിര്‍ത്തി കടക്കാന്‍ പറ്റില്ല. ചാടിക്കടക്കണം.
ആറുമീറ്റര്‍ പൊക്കം! മുകളിലെ ശൂന്യതയിലേക്ക് തുളച്ചുകയറുന്ന
കൂര്‍ത്ത ഇരുമ്പ് തൂണുകള്‍.

ഗോവർധൻ തിരികെ പോന്നു എന്ന് ചരിത്രം!

Thursday, August 25, 2011

മുറ്റത്തെ ചെപ്പ്‌

രണ്ടുകുട്ടികള്‍ അടപ്പില്ലാത്ത മുറ്റത്തെ ചെപ്പിനരുകിലിരുന്ന്
കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. 
കണ്ടാല്‍ ഓമനത്വം തുളുമ്പുന്ന കുട്ടി ഓമനത്വം തീരെ തുളുമ്പാത്ത
കുട്ടിയോട് ചോദിച്ചു: "നീ എത്രകാലം ജീവിക്കും?"
അവന്‍ പറഞ്ഞത്രേ- " ആകാശത്തോളം കാലം"

ഓമനത്വം തുളുമ്പുന്ന കുട്ടിക്ക് അതില്‍ സംശയം തോന്നിയെന്ന് പറയപ്പെടുന്നു.
******
മുറ്റത്തെ ചെപ്പിനിപ്പോള്‍ അടപ്പുമുണ്ട്, ഓമനത്വം തീരെ തുളുമ്പാത്ത കുട്ടി
സ്വര്‍ഗത്തുമുണ്ട് എന്നാണു കേട്ട  കഥ!

Thursday, August 18, 2011


സബ്മിറ്റ് ചെയ്ത ഫയലുകള്‍ മുഖത്തേക്ക് വലിച്ചെറിഞ്ഞ്‌ 
അവള്‍ ശിപായിയോടു ആക്രോശിച്ചു- "ഫക്‌ യൂ..."
****
ഒടുവില്‍ മാഡം വേയസ്റ്റ്ബിന്നില്‍ നിന്ന് കണ്ടെടുത്ത പാന്റീസ് 
യഥാക്രമം പുനസ്ഥാപിച്ചു കൊണ്ട് "ഈ രാജ്യത്ത് കോടതിയും നിയമങ്ങളും ഇല്ലേ",  എന്ന് സംശയിച്ചു.

Tuesday, August 16, 2011

സംഭവിച്ചത്

ഇന്നലത്തെ മഴയില്‍ സംഭവിച്ചത് അതല്ല...
ഞാന്‍ മരിക്കാന്‍ കിടക്കുകയല്ലായിരുന്നു
സമയം പോക്കാന്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു..
മഴ ചന്നംപിന്നം ചാറ്റികൊണ്ടിരുന്നു...